Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abin Vadakkekkara

എ​സ്എം​വൈ​എം നി​യ​മാ​വ​ലി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി: അ​ബി​ൻ വ​ട​ക്കേ​ക്ക​ര സെ​ക്ര​ട്ട​റി

ത​​​ല​​​ശേ​​​രി: സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ യു​​​വ​​​ജ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ എ​​​സ്എം​​​വൈ​​​എം ഗ്ലോ​​​ബ​​​ൽ​​​ത​​​ല നി​​​യ​​​മാ​​​വ​​​ലി പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മി​​​റ്റി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ​​​സി​​​വൈ​​​എം, എ​​​സ്എം​​​വൈ​​​എം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി​​​ൻ വ​​​ട​​​ക്കേ​​​ക്ക​​​ര​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സീ​​​റോമ​​​ല​​​ബാ​​​ർ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഗ്ലോ​​​ബ​​​ൽ ത​​​ല​​​ത്തി​​​ൽ എ​​​സ്എം​​​വൈ​​​എം യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ക, നി​​​യ​​​മാ​​​വ​​​ലി കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ക​​​മ്മി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല. പാ​​​ലാ രൂ​​​പ​​​താം​​​ഗം ഫാ. ​​​മാ​​​ണി കൊ​​​ഴു​​​പ്പ​​​ൻ​​​കു​​​റ്റി​​​യാ​​​ണ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ ക​​​ൺ​​​വീ​​​ന​​​ർ.

Latest News

Corehub Up